നടൻ ദിലീപിനെ ഇന്ന് നിർണായകം : ജാമിയ റദ്ദാക്കൾ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി : നടൻ ദിലീപിന് ഇന്ന് നിർണായകം.നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
അതേസമയം സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

കേസിലെ സാക്ഷികളെ ദിലീപിന്റെ അഭാഷകനായ രാമൻപിള്ള നേരിട്ട് സ്വാധീനിക്കാൻ ശ്രമിച്ചതായി അതിജീവിത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പൾസർ ഉണ്ണിയുടെ കൂട്ടുപ്രതികളെ സ്വാധീനിച്ച് സാമ്പത്തിക സഹായം നൽകുന്നതിനും രാമൻപിള്ളയും ദിലീപും ശ്രമിച്ചിരുന്നുവെന്നും അതിജീവിത നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.