കൊച്ചി : ദിലീപിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി.നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി.
വിചാരണ കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യം റദ്ദാക്കൾ ഹർജി തള്ളിയത്. അതേസമയം വിചാരണവേളയിൽ ഈ ആനുകൂല്യം പരിഗണിക്കരുതെന്നും കോടതി അറിയിച്ചു.വിചാരണ പൂർത്തിയാകാൻ പോകുന്ന സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണ്ട ആവശ്യകത ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രോസിക്യൂഷൻ ഹാജരാക്കിയ ശബ്ദ റിക്കോർഡുകളിൽ അവ്യക്തത ഉണ്ടെന്നും കോടതി കണ്ടെത്തി.
നേരത്തെ വിചാരണ കോടതി ദിലീപിന്റെ ജാമ്യം റദ്ദാക്കൾ അപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.