വയനാട് : പൂക്കാട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർത്ഥ് ക്രൂരമായി മർദ്ദനമേറ്റതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ 19 വിദ്യാർത്ഥികൾക്ക് പഠനവിലക്കേർപ്പെടുത്തി.
മൂന്നുവർഷത്തേക്കാണ് കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി വിലക്കേർപ്പെടുത്തിയത്.അംഗീകൃത സ്ഥാപനങ്ങളിൽ ഒരിടത്തും പഠനം തുടരാൻ ആകില്ല.
ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സിദ്ധാർത്ഥിന് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമർദ്ദനം ഏറ്റിരുന്നു. ഇത് വാർത്ത ആയതിനെ തുടർന്നാണ് കോളേജിൽ ആന്റി റാഗിംഗ് കമ്മറ്റി കോളേജിൽ അന്വേഷണം നടത്തിയതും . 19 വിദ്യാർത്ഥികൾക്ക് പഠന വിലക്കേർപ്പെടുത്തിയതും.
കെഎസ്‌യു – എബിവിപി വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളജിനു മുന്നിൽ സമരം തുടർന്നു വരികയാണ്. ഒളിവിലുള്ള പ്രതികളെ പിടികൂടും വരെ സമരങ്ങൾ തുടരുമെന്നും വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.