ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ പേരിൽ വ്യാജ ലിങ്കുകൾ വ്യാപിക്കുന്നു ജാഗ്രതൈ

തിരുവനന്തപുരം : ഇന്ത്യൻ പോസ്റ്റൽ വകുപ്പ് പണം നൽകുന്നു എന്ന പേരിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ലോഗോ അടങ്ങിയ ലിങ്കുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.
ഇങ്ങനെ ലഭിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ തെളിയുന്നത് പോസ്റ്റൽ വകുപ്പിന്റെ പേരിൽ തന്നെയുള്ള ലോഗോ ആണ്.
തുടർന്ന് ചില ചോദ്യങ്ങൾക്ക് മറുപടി നൽകി കഴിഞ്ഞാൽ ഉടൻതന്നെ നിങ്ങൾക്ക് പണം ലഭിച്ചതായുള്ള അറിയിപ്പ് വരുകയും  ഈ ലിങ്ക് 20 പേർക്ക്  വാട്സാപ്പിൽ അയച്ചു കൊടുക്കാനുള്ള നിർദ്ദേശം വരികയും ചെയ്യും. 20 പേർക്കും അയച്ചു നൽകി കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾ  വിജയകരമായി പൂർത്തീകരിച്ചതായി അറിയിപ്പ് ലഭിക്കുകയും ചെയ്യും .
തുടർന്ന് വരുന്ന മേൽവിലാസം നൽകാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വീണ്ടും തുറന്നുവരുന്നത് മറ്റൊരു പരസ്യ പേജിലേക്കാണ്. അവിടെയും മുകളിൽ സൂചിപ്പിച്ചത് പോലെയുള്ള ചോദ്യങ്ങളാണ് ഉള്ളത്.
നിരവധി പേരാണ് പണം ലഭിക്കും എന്ന വ്യാജ  വാഗ്ദാനങ്ങളിൽ വീണ്   ലിങ്കുകൾ സുഹൃത്തുക്കൾക്കും മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തിരിക്കുന്നത്.