തിരുവനന്തപുരത്തുനിന്ന് കാണാതായ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോക്സോ കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം : അന്യസംസ്ഥാന ദമ്പതികളുടെ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോക്സോ കേസിലെ പ്രതി പിടിയിൽ. വർക്കല സ്വദേശിയായ ഹസ്സനാണ് പിടിയിലായത് . തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കൊല്ലത്ത് നിന്ന് പിടികൂടിയത്
പോക്സോ കേസിലെ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്.
കുട്ടി കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ചു. ബോധം മറഞ്ഞതോടെ ഓടയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.
സമാന കേസിൽ ജയിലിലായ പ്രതി രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടിയത്.
രണ്ടാഴ്ച മുൻപാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ കാണാതായത്. സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്ന ഘട്ടത്തിലാണ് പെട്രോളിങ്ങിന് പോയ സിവിൽ പോലീസ് ഓഫീസർക്ക് കുട്ടിയെ
പേട്ടയ്ക്ക് സമീപമുള്ള ബ്രഹ്മോസിന് സമീപമുള്ള ഓടയിൽ നിന്ന് കുട്ടിയെ കിട്ടിയത്.
പ്രതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയിക്കുന്നതിനായി ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും .