കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് ; തൃശൂരിൽ പ്രതാപനെ വെട്ടി കെ മുരളീധരൻ

ദില്ലി : സംസ്ഥാനത്ത് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് തൃശ്ശൂരിൽ പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുമായി മുന്നേറിയ പ്രതാപനെ വെട്ടി കെ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൃശ്ശൂരിൽ ഇറങ്ങും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ കോൺഗ്രസിനായി മത്സര രംഗത്ത് ഇറങ്ങും .

സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക

വയനാട് – രാഹുൽഗാന്ധി, കണ്ണൂർ – കെ സുധാകരൻ, തിരുവനന്തപുരം – ശശി തരൂർ, ആറ്റിങ്ങൽ – അടൂർ പ്രകാശ്, പത്തനംതിട്ട – ആന്റോ ആന്റണി, ഇടുക്കി – ഡീൻ കുര്യാക്കോസ്, പാലക്കാട് – വികെ ശ്രീകണ്ഠൻ, കോഴിക്കോട് – എം കെ രാഘവൻ, കാസർഗോഡ് – രാജ് മോഹൻ ഉണ്ണിത്താൻ, വടകരയിൽ – ഷാഫി പറമ്പിൽ, മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്, എറണാകുളം – ഹൈബി ഈഡൻ , ചാലക്കുടി – ബെന്നി ബഹനാൻ, ആലത്തൂർ – രമ്യ ഹരിദാസ്