സിദ്ധാർത്ഥിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി കാണും

തിരുവനന്തപുരം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.
സിദ്ധാർത്ഥിന്റെ മാതാപിതാക്കളും അമ്മാവനും ആണ് ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയെ കാണുന്നത്.
സിബിഐ അന്വേഷിച്ചാൽ മാത്രമേ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാതെ അന്വേഷണം നടത്താൻ കഴിയുക. സംഭവത്തിൽ ഉൾപ്പെട്ട 18 പേർക്കെതിരെ കേസെടുത്തെങ്കിലും പ്രിൻസിപ്പാളിനെയും ഡീനിനെയും കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ല.
ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഇന്ന് മുഖ്യമന്ത്രിയെ കാണുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സംസ്ഥാന സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നും മാതാപിതാക്കൾ പറഞ്ഞു