തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ആത്മഹത്യ സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു.
സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അന്വേഷണം സിബിഐക്ക് വിടണമെന്ന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് നൽകാൻ തീരുമാനമെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്.
അതേസമയം കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ച് സിദ്ധാർത്ഥിന്റെ മാതാവ് നിവേദനം നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Post