വയനാട് : സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഹോസ്റ്റലിലെ പാചകക്കാരൻ ജെയിംസ്.
ശുചിമുറിയിൽ തൂങ്ങി നിന്ന സിദ്ധാർത്ഥിന്റെ മൃതദേഹം താഴെയിറക്കാൻ സഹായിച്ച ആളായിരുന്നു ഹോസ്റ്റലിലെ പാചകക്കാരൻ ജെയിംസ്.
ജയിംസ് പറഞ്ഞത്
മൃതദേഹം താഴെ ഇറക്കുന്ന സമയത്ത് ഡീൻ സ്ഥലത്തുണ്ടായിരുന്നു. കൂടാതെ പ്രതിപ്പട്ടികയിലുള്ള മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.മരിച്ചെന്ന് ബോധ്യപ്പെട്ടിട്ടാണ് മൃതദേഹം താഴെ ഇറക്കിയത്.ശരീരം തണുത്ത് മരവിച്ചു തുടങ്ങിയിരുന്നു.സിദ്ധാർത്ഥിന്റെ തലയ്ക്ക് പരിക്കേറ്റതിന്റെ മുറിവുകൾ കണ്ടിരുന്നതായും ജെയിംസ് പറഞ്ഞു.
പോലീസിന്റെ നിർദ്ദേശം അനുസരിച്ചാണ് ബോഡി താഴെയിറക്കിയതെന്ന് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എല്ലാവരുമായും നല്ല സഹകരണത്തിൽ ആയിരുന്നു സിദ്ധാർത്ഥ്. എല്ലാ പരിപാടിയിലും പങ്കെടുക്കുന്ന കുട്ടിയായിരുന്നു. എല്ലാവരോടും തമാശകൾ പറയും. പെൺകുട്ടികളെ കളിയാക്കുന്ന പരാതികൾ സിദ്ധാർത്തിനെതിരെ ഉണ്ടായിട്ടില്ലെന്നും ജെയിംസ് പറഞ്ഞു.
സംസാരശേഷിയില്ലാത്ത ജെയിംസിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഭാര്യയാണ് വിശദീകരിച്ചു നൽകിയത്.