സൂര്യഘർ മുഫ്ത്ത് ബിജിലി യോജനയുടെ രജിസ്ട്രേഷൻ നാളെ കൊല്ലം എസ് എൻ ഡി പി യൂണിയൻ ഹാളിൽ നടക്കും

രാജ്യത്തെ ഒരു കോടി വീടുകളിൽ പ്രതിമാസം 300 യൂണിറ്റ് എന്ന നിരക്കിൽ അടുത്ത 25 വർഷത്തേക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന അഭിമാന പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യഘർ മുഫ്തു ബിജിലി യോജന

കൊല്ലം : ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീ നാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത് ബിജിലി യോജനയുടെ രജിസ്ട്രേഷൻ  ചടങ്ങ് കൊല്ലം എസ് എൻ ഡി പി യൂണിയൻ ഹാളിൽ യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്യും
2024 മാർച്ച്‌ 12 ചൊവ്വാഴ്ച രാവിലെ 9 മുതൽ 1 വരെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .

രാജ്യത്തെ ഒരു കോടി വീടുകളിൽ പ്രതിമാസം 300 യൂണിറ്റ് എന്ന നിരക്കിൽ അടുത്ത 25 വർഷത്തേക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്തു ബിജിലി യോജനയിലേക്ക് പങ്കാളിയാവാനുള്ള അവസരമാണ് ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീ നാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും ചേർന്ന് കൊല്ലം നിവാസികൾക്കായി ഒരുക്കുന്നത്.
സോളാർപാനലുകൾ സ്ഥാപിക്കാൻ പാകത്തിലുള്ള കോൺക്രീറ്റ് മേൽക്കൂര ഉള്ളവർക്ക് ഈ സ്കീമിൽ ഭാഗമാകുന്നതിലൂടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്  സബ്സിഡി ലഭിക്കുന്നതാണ്.

2കിലോ വാട്ട് വരെ ഓരോ  കിലോ വാട്ടിനും മുപ്പതിനായിരം രൂപ സബ്സിഡി ലഭിക്കുന്നതാണ്.
3 കിലോ വാട്ടോ അതിൽ അധികമോ കപ്പാസിറ്റിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പരമാവധി 78,000 രൂപ വരെ സബ്സിഡി ലഭിക്കും.

റൂഫ് ടോപ്പ് സിസ്റ്റത്തിന് സാധാരണയായി തെളിഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന  എട്ടു മുതൽ 10 ചതുരശ്ര മീറ്റർ പ്രദേശം ആവശ്യമാണ്. ഒരു ദിവസം ഒരു കിലോ വാട്ട് പാനലിന് 5.5 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിക്കാൻ സാധിക്കും.
വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ ഭൂമിയിലും സോളാർ പാനലുകൾ സ്ഥാപിക്കാവുന്നതാണ്.
നിങ്ങൾ താമസസ്ഥലം മാറിയാലും, സ്ഥാപിച്ചിരിക്കുന്ന സോളാർപാനലുകൾ നീക്കം ചെയ്ത് പുനസ്ഥാപിക്കാവുന്നതാണ്.

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉള്ള  ഒരു വൈദ്യുതി ബില്ലുമായി 2024, മാർച്ച്‌ 12 ( നാളെ), ചൊവ്വാഴ്ച കൊല്ലം എസ് എൻ ഡി പി യോഗം യൂണിയൻ ഹാളിൽ എത്തിച്ചേരുക.
പദ്ധതിയെ കുറിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് എസ് ബിജു, ശ്രീനാരായണ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അജുലാൽ എന്നിവർ വിശദീകരിക്കും.