എക്സൈസ് ലോക്കപ്പിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ : മയക്കുമരുന്ന് കേസിൽ എക്സൈസ് പിടികൂടിയ യുവാവ് ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് എക്സൈസ് ഓഫീസ് ലോക്കപ്പിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയതിനാണ് ഷോജോ ജോൺ എക്സൈസ് പിടിയിലായത്.
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് ഷോജോ ജോണിന്റെ ഭാര്യ ജ്യോതി മാധ്യമങ്ങൾക്ക് മുന്നിലെത്തി.കുറ്റം സമ്മതിച്ച ആൾ ആത്മഹത്യ ചെയ്യില്ല. ഭർത്താവിന്റെ പേരിൽ മറ്റു കേസുകൾ കെട്ടിവയ്ക്കുമെന്ന്ഉ ദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ജ്യോതി പറഞ്ഞു.