ഇടുക്കി : അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും.
തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയിൽ ആണ് അപകടം നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.