നടുറോഡിൽ പട്ടാപ്പകൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കൊച്ചി : എറണാകുളം കളമശ്ശേരിയിൽ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ഭർത്താവിന്‍റെ ശ്രമം.ഭർത്താവ് ആർഷലിനെ പൊലീസ് പിടികൂടി.
അക്രമത്തിൽ ഗുരുതര പരിക്കേറ്റ നീനു (26) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് നീനു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന നീനുവിനെ
വഴിയരികിൽ കത്തിയുമായി കാത്തുനിന്ന് ആർഷൽ ആക്രമിക്കുകയായിരുന്നു