ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഈ മാസം 28 വരെ ഇ ഡി യുടെ കസ്റ്റഡിയിൽ വിട്ടത്. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ ഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ആറു ദിവസമാണ് അനുവദിച്ചത്. തുടർന്ന് അദ്ദേഹത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഔദ്യോഗിക വസതിയിൽ നിന്നാണ് കഴിഞ്ഞ ദിവസം അരവിന്ദ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ തുടർന്ന് എ എ പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്.