പത്തനംതിട്ട : അടൂർ പട്ടാഴി മുക്കിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹത.
അപകടത്തിൽ തുമ്പമൺ സ്വദേശിനി അനുജ ചാരുംമൂട് സ്വദേശി ഹാഷിം എന്നിവർ മരിണപ്പെട്ടു.
എതിർദിൽ നിന്ന് വന്ന കണ്ടെയ്നർ ലോറിയിലേക്ക് അമിതവേഗതയിൽ കാറിടിച്ചു കയറ്റുകയായിരുന്നു.അപകടത്തിൽ തൽക്ഷണം രണ്ടുപേരും മരണപ്പെട്ടിരുന്നു.
ലോറിയൽ കാർ മനപൂർവ്വം ഓടിച്ചു കയറ്റി അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരങ്ങൾ.അനുജയും ഹാഷിമും സഞ്ചരിച്ച കാറിൽ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മാജിക് പ്ലാനറ്റ് സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന അധ്യാപക സംഘത്തിൽ ഉൾപ്പെട്ട അനുജയെ വഴിയിൽ കാത്തുനിന്ന ഹാഷിം വാഹനം തടഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു .
സഹഅധ്യാപകരോട് വിളിച്ചുകൊണ്ടു പോകാൻ വന്ന ഹാഷിമിനെ സഹോദരൻ എന്നാണ്
ധരിപ്പിച്ചത്.
ഇടയ്ക്ക് അനുജയെ ഫോണിൽ വിളിച്ച അധ്യാപകരോട് തങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്നറിയിച്ചു, പരിഭ്രാന്തിയിൽ ആയ അധ്യാപകർ ഉടൻതന്നെ അനുജയുടെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.