മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ തന്നെ മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞു.സിദ്ധാർത്ഥിന്റെ മരണം കഴിഞ്ഞ് 41ാം ദിവസത്തിലെ ചടങ്ങുകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സിബിഐ അന്വേഷണം വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന് ആണ്. ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് സിബിഐ അന്വേഷണം വൈകിയത്.ഇതിനാൽ കേസിന്റെ പ്രധാനപ്പെട്ട പല തെളിവുകളും നശിപ്പിക്കാൻ ഇടയായി.

സിദ്ധാർത്ഥത്തിന്റെ മരണത്തിന് ഉത്തരവാദിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രതിചേർത്ത് കേസെടുക്കണം.ആർഷോയുടെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും സിദ്ധാർത്ഥത്തിന്റെ മരണസമയത്ത് പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് സമീപം ആർഷോ ഉണ്ടായിരുന്നതായും സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.
മർദനം ചിത്രീകരിച്ച പെൺകുട്ടികളെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് സർക്കാർ വ്യക്തമാക്കണം.
കേസിൽ പ്രതിയായ അക്ഷയ് മുൻമന്ത്രിയും എംഎൽഎയും ആയ എം. എം മണിയുടെ ചിറകിനടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകാൻ തയ്യാറാണ്.
നീതി നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിനു
മുന്നിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിൽ ആക്കിയതിനാൽ ആണ് സ്വതന്ത്ര അന്വേഷണം നടത്താൻ കഴിയാതിരുന്നത്. അതിനാൽ കേസിൽ ഉൾപ്പെട്ട പല കുട്ടികളും രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.