മലപ്പുറത്ത് മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ടു

മലപ്പുറം: തിരുവാലിയിൽ അമ്മായിയമ്മയെ മരുമകൻ വെട്ടിക്കൊന്നു.
മലപ്പുറം ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമത്താണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ്‌ പിടികൂടി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൽമത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
മകളെ വെട്ടാൻ ശ്രമിച്ചത് തടയുന്നതിനിടയിലായിരുന്നു സൽമത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ വണ്ടൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.