തൃശ്ശൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി

എറണാകുളം : ടി ടി ഇ യെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ രജനീകാന്ത് പാലക്കാട് പിടിയിലായി.കൊല്ലപ്പെട്ട വിനോദ് എറണാകുളം മഞ്ഞുമ്മൽ സ്വദേശി ആണ്. ടിക്കറ്റ് ചോദിച്ചതിന്റെ വിരോധത്തിൽ തൃശ്ശൂർ വെളപ്പായയിൽവച്ചാണ് പ്രതി വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.
ചിന്നഭിന്നമായ നിലയിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
പുറത്തേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.