കോഴിക്കോട് : ഐ സി യു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിംഗ് സൂപ്പർവൈസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് നൽകിയത്.
അനിതയ്ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയിരുന്നു.തുടർന്ന് ഹൈക്കോടതിയെ സമീപിച്ച അനിതയെ തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവ് നൽകിയെങ്കിലും ഇതുവരെ തിരികെ ജോലി പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തി വരികെയാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ഡി എം ഇ നിയമന ഉത്തരവിറക്കിയത്.