മാസപ്പിറ കണ്ടു നാളെ ചെറിയ പെരുന്നാൾ

മലപ്പുറം : റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ നാളെ ആഘോഷിക്കും. സംസ്ഥാനത്ത് ഷവ്വാൽ മാസപ്പിറവി കണ്ടു. പൊന്നാനിയിൽ മാസപ്പിറ കണ്ടതോടെയാണ് ഖാസിമാര്‍ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ അറിയിച്ചത്.
ചന്ദ്രപ്പിറവി ദർശിച്ചാല്‍ നോമ്പ് അനുഷ്‌ഠിക്കുക, ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ചാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്