കൊല്ലം/ കൊട്ടാരക്കര : കൊട്ടാരക്കര പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.തൂത്തുക്കുടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് പനവേലി ജംഗ്ഷനിൽ മറഞ്ഞത്. പുലർച്ചെയായിരുന്നു അപകടം നടന്നത് .
ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .
വാഹനത്തിൽ നിന്ന് ഗ്യാസ് ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോലീസിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗ്യാസ് ടാങ്കർ ലോറി സുരക്ഷിതമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
Prev Post