പത്തനംതിട്ട : വിവാഹ ദിവസം മദ്യപിച്ചെത്തിയ കല്യാണ ചെറുക്കനെ വേണ്ടെന്ന് പെണ്ണ്. പത്തനംതിട്ടയിലാണ് സംഭവം നടന്നത് .
വിവാഹദിവസം അമിതമായി മദ്യപിച്ചത്തിയ വരന്റെ കാല് നിലത്ത് ഉറക്കാത്ത നിലയിലായിരുന്നു. ഇത് കണ്ട് ഭയന്ന വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംഭവത്തിന് പിന്നാലെ പള്ളി പരിസരം സംഘർഷഭരിതമായി.തുടർന്ന് ആറ് ലക്ഷം രൂപ വരന്റെ വീട്ടുകാർ വധുവിന്റെ കുടുംബത്തിന് നൽകി കൊണ്ടാണ് പ്രശ്നത്തിൽ നിന്ന് തടിയൂരിയത്.