തിരുവനന്തപുരം: കൂട്ടത്തോടെ മദ്യപാന്മാരെ പിടികൂടി. പിടികൂടിയത് റോഡിൽ നിന്നല്ല. കെ എസ് ആർ ടി സിയിൽ നിന്നാണ്.
മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് പരിശോധന നടത്തിയത്.
60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിൽ നൂറ് ജീവനക്കാരാണ് പിടിയിലായത്.
പരിശോധനയിൽ പിടികൂടിയ
74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി.49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി.
യാത്രക്കാരുടെ ജീവന് പുല്ല് വില നൽകികൊണ്ടാണ് കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാർ ഇത്രയും കാലം വാഹനം ഓടിച്ചിരുന്നതെന്നെ വിവരം ഞെട്ടിക്കുന്നതാണ്.
സമീപകാലത്ത് നടന്ന കെഎസ്ആർടിസി അപകടങ്ങൾ പുനഃ പരിശോധിക്കണമെന്നാണ് പൊതുജനങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം. അതേസമയം പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.