കൊച്ചി : കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള നാല് ഫ്ലൈറ്റുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. അബുദാബിയിലേക്കുള്ള ഒരു വിമാനവും റദ്ദാക്കി.
എമിറേറ്റ്സ്, ഇൻഡിഗോ, എയർ അറേബ്യ എന്നീ വിമാന കമ്പനികളുടെ ഫ്ലൈറ്റുകൾ ആണ് റദ്ദാക്കിയത് .
കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലെ വിവിധ പ്രവശ്യകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്.
ശക്തമായ മഴയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് യുഎഇ ഗവൺമെന്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരും, കമ്പനികളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.