കൊച്ചി : സർക്കിൾ ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി ഐ എ വി സൈജുവിനെ ആണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ സസ്പെൻഷനിലായിരുന്ന എ.വി സൈജുവിന്റെ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വ്യാജരേഖ ചമച്ചാണ് ജാമ്യം നേടിയതെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
സൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവ് നിലനിൽക്കയാണ് ആത്മഹത്യ ചെയ്ത നിലയിൽ സൈജുവിനെ കണ്ടെത്തിയത്.
മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസുദ്യോഗസ്ഥർ അറിയിച്ചു.
Prev Post