ആം ആദ്മി പാർട്ടി എംഎൽഎ യെ ഇ ഡി അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി : എഎപി എംഎൽഎയെ ഇ ഡി അറസ്റ്റ് ചെയ്തു. ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഓഖ്ലയിൽ നിന്നുള്ള എംഎൽഎയാണ് അമാനത്തുള്ള ഖാൻ .
ഡൽഹി വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. വഖഫ് ബോർഡിൽ 32 പേരെ അനധികൃതമായി നിയമിച്ചു എന്നാണ് കേസ്.
ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനുശേഷം ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപ് നിരവധി തവണ ഇ ഡി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി നിർദേശപ്രകാരം ഇന്ന് ചോദ്യം ചെയ്യലിനായി എത്തിയപ്പോൾ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.