കൊച്ചി : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ബാറില്‍ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊച്ചി എൻഫോഴ്സ്മെന്‍റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ എം.ടി.ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ലഹരി കേസിൽ പിടിയിലായ ആലപ്പുഴ സ്വദേശിയായ പ്രതിയുടെ മഹസർ തയ്യാറാക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥനാണ് ബാറിൽ കയറി അമിതമായി മദ്യപിച്ച ശേഷം പ്രശ്നം ഉണ്ടാക്കിയത്. ഇവിടെയുണ്ടായിരുന്ന ആളുകളോടും ബാർ ജീവനക്കാരോടും മോശമായി പെരുമാറി. തുടർന്ന്
ബാറുടമ എക്സൈസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി സിസിടിവി ദൃശ്യങ്ങളുൾപ്പടെ ബാറുടമ പരാതി യോടൊപ്പം നൽകിയിരുന്നു.