തിരുവനന്തപുരം : വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-24 സാമ്പത്തിക വർഷം കേരളത്തിൽ വിവിധ കാരണങ്ങളാൽ കത്തിയത് 1100 ട്രാൻസ്ഫോർമറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം.