ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരം:  കായികയുവജനകാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളുകളിൽ 2024-25 അധ്യയന വർഷം 8, 10, +1 ക്ലാസുകളിലേക്ക്  അഡ്മിഷനുവേണ്ടി മുമ്പ് നടന്ന ഫുട്ബോൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 24 ന് തിരുവനന്തപുരം പുല്ലുവിള, കരുംകുളം LEO XIII HSS ൽ  നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാം.

വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, രണ്ട് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ഡ്രസ് എന്നിവ സഹിതം സെന്ററിൽ രാവിലെ 8 മണിക്ക് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് : 8848898194, 9447530574.