മഞ്ഞുമ്മൽ ബോയ്സ് നിർമ്മിതാക്കൾക്കെതിരെ കേസ്

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഷോൺ ആന്റണി സൗബിൻ ഷാഹിർ ബാബു ഷാഹിർ എന്നവർക്കെതിരെയാണ് മരട് പോലീസ്‌ കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരമാണ് കേസ്.

ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹർജി.
ചിത്രം ഇതുവരെ 220 കോടിയിൽപരം രൂപ കളക്ഷൻ നേടിയിട്ടുണ്ടെന്ന് പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.