പൂരത്തിനിടെ വിദേശ ബ്ലോഗറെ ബലമായി ചുംബിക്കാൻ ശ്രമം

തൃശ്ശൂർ പൂരത്തിനിടെ ഇംഗ്ലണ്ടിൽ നിന്നുള്ള ബ്ലോഗറെ പീഡിപ്പിക്കാൻ ശ്രമം. തൃശൂർപൂരത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പ്രതി യുവതിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.

തൃശ്ശൂർ പൂര കമ്മറ്റിയുടെ ഐ ഡി കാർഡ് കഴുത്തിൽ ധരിച്ച ആളാണ് ബ്ലോഗറെ ചുംബിക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാൾക്ക് അമ്പല കമ്മിറ്റിയുമായോ പൂര കമ്മിറ്റിയുമായോ യാതൊരുവിധ ബന്ധവുമില്ലെന്ന് കമ്മറ്റിക്കാർ പറഞ്ഞു. പാലക്കാട് സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച് മനോഹാരിത നിറഞ്ഞ ബ്ലോഗുകൾ ചെയ്ത് ലോകത്തിനു മുന്നിലെത്തിച്ച ബ്ലോഗർക്ക് ആയിരുന്നു ഈ ദുരനുഭവം നേരിട്ടത്. ഇവരുടെ ബ്ലോഗുകൾ കണ്ട് നിരവധി വിദേശ പൗരന്മാരാണ് കേരള സന്ദർശനത്തിന് എത്തിയിരുന്നത്. ജീവിതപങ്കാളിയോടൊപ്പം ചേർന്നായിരുന്നു യുവതി ബ്ലോഗുകൾ തയ്യാറാക്കിയിരുന്നത്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു