വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ച് സിബിഐ. ഈ മാസം ആറിനായിരുന്നു സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
എസ്പി എം സുന്ദർവേലിന്റെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാരും ഒരു ഇൻസ്പെക്ടറും അടങ്ങുന്ന നാലംഗ സിബിഐ സംഘമാണ്
അന്വേഷണം നടത്തിയത്. ഗൂഢാലോചനയിൽ അന്വേഷണം തുടരും.
സിദ്ധാർത്ഥിനെ കോളേജിലെ ഹോസ്റ്റൽ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയായി കണക്കാക്കാനായിരുന്നു കോളേജ് അധികൃതരുടെ നീക്കം. ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസും അന്വേഷണം ആരംഭിച്ചു. പിന്നീട്, റാഗിംഗ് വിരുദ്ധ സമിതിയുടെയും മറ്റും റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
അതേസമയം സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.