സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ 70.22 ശതമാനം പോളിംഗ്. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി വൈകിയും തുടർന്നു. ചില ബൂത്തുകളിൽ 8 മണി കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.
ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
75.57% പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നില്‍. 74.25% പോളിങ്ങുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. കാസർഗോഡ് മണ്ഡലത്തില്‍ 74.16% വോട്ട് രേഖപ്പെടുത്തി. 63.34% പോളിങ്ങുമായി പത്തനംതിട്ടയാണ് ഏറ്റവും പിറകിലുള്ളത്

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-66.41%
ആറ്റിങ്ങൽ-69.39%
കൊല്ലം-67.82%
പത്തനംതിട്ട-63.34%
മാവേലിക്കര-65.86%
ആലപ്പുഴ-74.25%
കോട്ടയം-65.59%
ഇടുക്കി-66.37%
എറണാകുളം-67.97%
ചാലക്കുടി-71.59%
തൃശൂർ-71.91%
പാലക്കാട്-72.45%
ആലത്തൂർ-72.42%
പൊന്നാനി-67.69%
മലപ്പുറം-71.49%
കോഴിക്കോട്-73.09%
വയനാട്-72.71%
വടകര-73.09%
കണ്ണൂർ-75.57%
കാസർഗോഡ്-74.16%