ചെന്നൈ : ചെന്നൈയിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. മോഷണ ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. സിദ്ധ ഡോക്ടർ ആയ ശിവൻ നായർ (68)ഭാര്യയും വിരമിച്ച അധ്യാപകയുമായ പ്രസന്ന(59) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രിയോടെയാണ് അതിക്രൂരമായ സംഭവം നടന്നത്. വീട്ടിൽ നിന്ന് 100 പവൻ സ്വർണ്ണവും വിലപ്പെട്ട മറ്റു വസ്തുക്കളും മോഷണം പോയി.
മോഷണ ശ്രമത്തിനിടെ ഉറക്കമുണർന്ന ദമ്പതികൾ മോഷ്ടാക്കളെ തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്കോഡും സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.