കണ്ണൂർ : പ്രകാശ് ജാവഡേക്കർ ഇ പി ജയരാജൻ വിവാദത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ.
തെരഞ്ഞെടുപ്പ് സമയം ആരോപണം ഉന്നയിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും, അതിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഇ പി ജയരാജൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്.
ശോഭാ സുരേന്ദ്രൻ കെ സുധാകരൻ ദല്ലാൽ നന്ദകുമാർ എന്നിവർക്കാണ് ഇ പി ജയരാജൻ വക്കീൽ മുഖേനെ നോട്ടീസ് അയച്ചത്.
ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം.മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ. കൂടാതെ രണ്ടു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് സമയം ആരോപണം ഉന്നയിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.