വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ജൂണില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ജൂണില്‍ നടക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍. വാസവന്‍. ഓണത്തിന് തുറമുഖം കമീഷന്‍ ചെയ്യും. തുറമുഖ നിര്‍മാണ പുരോഗതിയുടെ അവലോകനയോഗം കഴിഞ്ഞ് വിഴിഞ്ഞം തുറമുഖത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എന്‍. വാസവനെയും ഫിഷറീസ് മന്ത്രി സജി ചെറിയാനെയും അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍, സി.എസ്.ആര്‍ വിഭാഗം മേധാവി അനില്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുറമുഖ നിര്‍മാണ പുരോഗതിയില്‍ മന്ത്രിമാര്‍ തൃപ്തി പ്രകടിപ്പിച്ചതായി അദാനി പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. തുറമുഖ വകുപ്പ് സെക്രട്ടറി ശ്രീനിവാസ്, വിസില്‍ എം.ഡി ദിവ്യ എസ്. അയ്യര്‍, സി.ഇ.ഒ ശ്രീകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.