തിരുവനന്തപുരം :ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് യൂണിയനുകൾ നടത്തിവരുന്ന സമരത്തിൽ നിന്ന് പിന്മാറി സിഐടിയു .നിർദ്ദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെയാണ് സിഐടിയു പിന്മാറ്റം. തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് യൂണിയൻ നേതാക്കളെ
പ്രതിദിന ലൈസൻസ് മുപ്പതിൽ നിന്ന് 40 ആക്കികൊണ്ടും, ഡ്രൈവിംഗ് വാഹനങ്ങളിൽ ഇരട്ടക്ലച്ച്,ബ്രേക്ക് സംവിധാനം മാറ്റുവാനും, ക്യാമറ ഘടിപ്പിക്കാൻ മൂന്നുമാസത്തെ സാവകാശവും നൽകി കൊണ്ടാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
നേരത്തെ ഹൈക്കോടതി ഗതാഗത വകുപ്പിന്റെ തീരുമാനങ്ങളെ എതിർത്തിരുന്നില്ല. എന്നാൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചതോടെയാണ് ഗതാഗത വകുപ്പിന് സർക്കാർ കർശന നിർദേശം നൽകി.തുടർന്നാണ് ഗതാഗത വകുപ്പ് ഉത്തരവ് പുതുക്കി ഇറക്കിയത്