ലീഗൽ സർവീസ് സൊസൈറ്റിയുടെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ഡിസിസി ജനറൽ സെക്രട്ടറി എം എം സഞ്ജീവിന്

കൊല്ലം : ലീഗൽ എയ്ഡ് ടൂ വീക്കർ സെക്ഷന്റെ (ലീഗൽ സർവീസ് സൊസൈറ്റി ) നിയമ ബോധവൽക്കരണ ക്ലാസും വാർഷിക സമ്മേളനവും സ്പെഷ്യൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രമണൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മികച്ച പൊതുപ്രവർത്തകനുള്ള 2024ലെ അവാർഡ് ഡിസിസി ജനറൽ സെക്രട്ടറി എം എം സഞ്ജീവ് പ്രസിഡന്റ്‌ ഫലീമ ബീവിയിൽ നിന്നും ഏറ്റു വാങ്ങി.
സെക്രട്ടറി അഡ്വ സുബ്രഹ്മണ്യം, അഡ്വ. വൈദ്യലിംഗം, എസ് എൻ ആർ വി എസ് ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, പത്മകുമാർ, അലക്സ്, ഉഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനമേധാവികളെയും ആദരിച്ചു.