കാസർകോട് : തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയും രാജപുരം കോളിച്ചാൽ സ്വദേശിയുമായ വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദം മൂലമാണ് വിജയൻ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വ്യാജ പീഡനക്കേസെടുക്കാൻ വിജയനുമേൽ സമ്മർദ്ദം ചെലുത്തി. വിസമ്മതം അറിയിച്ച എസ് ഐ വിജയന് സിപിഎം നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് മാനസിക സമ്മർദ്ദത്തിലായ വിജയൻ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്.