ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട് എന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. അനില്‍ കുമാര്‍ അറിയിച്ചു