ആശ്വാസം ; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഇല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല. ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല അവലോകന യോഗത്തിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തിലുണ്ടായത്. വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചു.