കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾക്കെതിരെ കേസ്.

കൊച്ചി : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി വരാപ്പുഴ പൊലീസിന് കൈമാറി.
കടമക്കുടി കോരാമ്പാടത്ത് ഞായറാഴ്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ പ്രദേശത്ത് കറങ്ങി നടന്ന ഇയാള്‍ ബലംപ്രയോഗിച്ച്‌ കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരൻ ബഹളംവച്ചതോടെ വീട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മാനസികാസ്വാസ്ഥ്യമുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇയാളുടെ പേരും സ്വദേശവും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.