എറണാകുളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീൻ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. ജീൻസിൽ പ്രത്യേക അറയുണ്ടാക്കിയാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.
ഇവർ ആർക്കുവേണ്ടിയാണ് സ്വർണം കടത്തിക്കൊണ്ടുവന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്