കൊല്ലം : വാഹനാപകടത്തെ തുടർന്ന് അത്യാസന നിലയിലായ റവന്യൂ ഉദ്യോഗസ്ഥൻ അന്തരിച്ചു.
കൊട്ടാരക്കര വാളകം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.വി. ബിനുമോൻ (43) ആണ് മരണപ്പെട്ടത്.
പുതിയ വീടിന്റെ ഗൃഹപ്രവേശന ദിനത്തിൽ വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾക്കായി പുറത്തുപോയ ബിനുമോൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കറ്റ് ചികിത്സയിൽ തുടരുന്നതിനിടയിൽ ആയിരുന്നു മരണം സംഭവിച്ചത്.