തൃശ്ശൂർ : സീനിയർ സിവിൽ പോലീസ് ഓഫീസറെ അഞ്ചു ദിവസമായി കാണാനില്ലെന്ന് പരാതി. തൃശ്ശൂർ ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സലേഷിനെയാണ് കാണാതായത് .
സലീഷിനെ കാണാതായതിന്റെ പിറ്റേദിവസം ബന്ധുക്കൾ ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫാക്കി വച്ചിരിക്കുന്നതിനാൽ അന്വേഷണം മന്ദഗതിയിലായി.
തൃശൂർ ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്.
സലേഷ് സ്ഥിരമായി പോകാറുള്ള വേളാങ്കണ്ണി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ജോലിസംബന്ധമായ തർക്കമാണ് സലീഷിന്റെ തിരോധാനത്തിന് പിന്നിലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Next Post