മലപ്പുറം : വിഷ്ണുപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം.
കൊലപാതകത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും അനുഭവിക്കണം. കൂടാതെ 2 ലക്ഷം രൂപ പിഴയും ശ്യാംജിത്ത് ഒടുക്കണം. ദൃക്സാക്ഷികളില്ലാത്ത കേസിൽ തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് വിധി പ്രഖ്യാപിച്ചത്.
പട്ടാപ്പകൾ വീട്ടിൽ കയറി തനിച്ചായിരുന്ന വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. സുഹൃത്ത് ബന്ധം തകർന്നതിനെ തുടർന്നാണ് ശ്യാംജിത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്തത്.
തനിച്ചായിരുന്നു ആസൂത്രണവും കൊലപാതവും നടത്തിയത്. സ്വന്തമായി ഉണ്ടാക്കിയ കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്.
ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് ഇരുകൈകളിലെയും ഞരമ്പുകൾ മുറിച്ചു , കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ശരീരത്തിൽ ഉണ്ടായിരുന്ന 29 മുറിവുകളിൽ പത്തെണ്ണം മരണത്തിലേക്ക് നയിച്ചു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കോടതി വിധിയിൽ ആശ്വാസമെന്ന് കുടുംബം അറിയിച്ചു.