ചർച്ച വിജയം; ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു. മുഴുവൻ യൂണിയനും സമരം പിൻവലിച്ചു ഗതാഗത മന്ത്രിയും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.തുടർന്ന് പുതിയ ഡ്രൈവിംഗ് പരിഷ്കരണത്തിൽ മാറ്റങ്ങൾ വരുത്തി ഗതാഗത മന്ത്രി. അതേസമയം ചർച്ചയിൽ പൂർണ്ണ തൃപ്തിയില്ലെന്ന് സിഐടിയു.
ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനം ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാം.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റം വരുത്തി ഒരു എം വി ഐ ഉദ്യോഗസ്ഥൻ ഉള്ള സ്ഥലത്ത് 40 ടെസ്റ്റും രണ്ട് എം വി ഐ ഉള്ളയിടത്തു 80 ടെസ്റ്റും നടത്താം . പഴയതുപോലെ ആദ്യം എച്ച് എടുത്തതിനു ശേഷം റോഡ് ടെസ്റ്റ് നടത്തും.15 വർഷത്തിന് പകരം 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം തുടങ്ങി ഡ്രൈവിംഗ് യൂണിയനു കളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.