കൊച്ചി:പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ ഫ്ലാറ്റിനു മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് പൊലീസ് കേസെടുത്തത്.വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്.
ഇന്റർനെറ്റിൽ അടക്കം ഗർഭം അലസിപ്പിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞെങ്കിലും, പരാജയപ്പെട്ടതിനെ തുടർന്നാണ് ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി കവറിൽ പൊതിഞ്ഞ് താഴേക്കെറിയുകയായിരുന്നു.