മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ വിരൽ മുറിക്കുന്നതിന് പകരം നാവു മുറിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി ബന്ധുക്കൾ.
വിരൽ മുറിക്കേണ്ടതിനു പകരം നാവിന്റെ തുമ്പു മുറിച്ചതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരിക്ക് ആണ്   ദുരവസ്ഥ നേരിട്ടത്. കയ്യിലെ ആറാമത്തെ വിരലിന് പകരം മുറിച്ചത് നാവിന്റെ തുമ്പ്. അതേസമയം   കുഞ്ഞിന്റെ നാവിന് പ്രശ്നമുണ്ടായിരുന്നെന്നും അത്   തെറ്റിദ്ധരിച്ചാണ് ശാസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം.

പരാതി അന്വേഷിക്കുമെന്നും നാവിന് പ്രശ്നം ഉണ്ടായിരുന്നത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അറിയാമായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു .
അതേ സമയം കോഴിക്കോട് മെഡിക്കൽ കോളജിലെ ഗുരുതര ചികിത്സ പിഴവിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്