തൃശൂർ : സുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് ജയിലിന്റെ പരിസരത്ത് വച്ച് രക്ഷപ്പെട്ടത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ അതീവ സുരക്ഷ ജയിലിൽ എത്തിക്കുമ്പോഴായിരുന്നു സംഭവം.
ജയിലിൻ്റെ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.
2023 സെപ്തംബർ 24 മുതൽ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്ന ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ വിഫലം. പ്രതി കേരളം കടന്നിരിക്കാം എന്നാണ് പോലീസ് നിഗമനം.